Categories: CRIMEIndia

‘മതം മാറ്റിയത് മനുഷ്യ ബോംബുകളാക്കാൻ’; പിടിയിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ലഖ്നൗ: ദില്ലിയില്‍ അറസ്റ്റിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിന് കുട്ടികളെയാണ് ഇവർ മതംമാറ്റിയത്. തുടർന്ന് ഇവരെ മനുഷ്യ ബോംബുകളാക്കാനാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്നും പിടിയിലായവര്‍ വ്യക്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയോടാണ് ഇവരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത കുട്ടികളെയാണ് പ്രധാനമായും ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് അറസ്റ്റിലായ മുഫ്തി ഖ്വാസി ജഹാംഗീര്‍ അലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇവരില്‍ ഉമര്‍ ഗൗതം മാത്രം 1000ത്തിലധികം കുട്ടികളെയാണ് ഇസ്ലാമിലേക്ക് മതം മാറ്റിയത് എന്നാണ് വ്യക്തമാകുന്നത്.

“ഇസ്ലാമിക് ദവ സെന്റര്‍” എന്ന സംഘടനയുടെ മറവിലാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്. പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍സര്‍വ്വീസ് ഇന്റലിജന്‍സിന്റെ ഫണ്ട് ഉപയോഗിച്ചാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാവപ്പെട്ട കുടുബങ്ങളിലെ ആളുകള്‍, തൊഴിലില്ലാത്ത യുവാക്കള്‍, അംഗ പരിമിതരായിട്ടുള്ള കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

14 minutes ago

പ്രണയം നടിച്ച് തായ്ലന്‍ഡ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് കാണ്‍പൂര്‍ സ്വദേശി ഇര്‍ഫാന്‍, പണം തിരികെ ചോദിച്ചപ്പോള്‍ മതം മാറാന്‍ ഭീഷണിയും മര്‍ദ്ദനവും

കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…

46 minutes ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

57 minutes ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

3 hours ago

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

14 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

14 hours ago