കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിവാദത്തിൽ നിന്ന് വിവാദത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, നാസി നേതാവിനെ പാർലമെന്റിൽ ആദരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുൻപ് അടുത്തൊരു വിവാദത്തിനു കൂടി കനേഡിയന്‍ പ്രധാനമന്ത്രി തിരി തെളിച്ചിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ദീപക് വോറയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയതെന്നാണ് സുഡാനിലെ മുന്‍ ഇന്ത്യന്‍ അംബാസഡറായ ദീപക് വോറയുടെ നിർണായക വെളിപ്പെടുത്തൽ.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തില്‍ നിന്ന് സ്‌നിഫര്‍ ഡോഗ്സ് കൊക്കെയ്ന്‍ കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെന്നും ദീപക് വോറ വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോ ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ വന്നത് വിമാനം നിറയെ കൊക്കൈനുമായതിനാൽ പിന്നീട് രണ്ട് ദിവസം അദ്ദേഹം മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. കൂടാതെ, ജസ്റ്റിൻ ട്രൂഡോ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവ് കുറവാണെന്നും ദീപക് വോറ അഭിപ്രായപ്പെട്ടു. കാരണം, തന്റെ പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇന്ത്യയ്ക്കെതിരെ വിശ്വസനീയമായ ആരോപണങ്ങള്‍ എന്ന വാക്കുകളാണ് ജസ്റ്റിന്‍ ട്രൂഡോ ഉപയോഗിച്ചത്. ആരോപണങ്ങള്‍ എങ്ങനെ വിശ്വസനീയമാകും? ഒന്നുകില്‍ അത് വിശ്വസനീയമോ ആരോപണമോ ആകാം. അദ്ദേഹത്തിന്റെ മാനസിക നില ശരിയല്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും എന്നാല്‍ അവ ശരിയാണെന്നാണ് ലഭിക്കുന്ന സൂചനായെന്നും ദീപക് വോറ വ്യക്തമാക്കി.
അതേസമയം, സാമൂഹ മാദ്ധ്യമങ്ങളിലടക്കം ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ പറ്റി നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മയക്കുമരുന്ന് ഉപഭോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നത് കൊണ്ടാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കഴിയാഞ്ഞതെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്ന് പോകുന്നതെന്താണ് എന്ന കാര്യത്തില്‍ ഒന്നും പറയാനാവില്ലെന്നും ദീപക് വോറ വ്യക്തമാക്കി. അതേസമയം, കാനഡയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് പുതിയ ഭാരതം ആണെന്നും രാജ്യത്തിന്റെ പുരോഗതിക്കായി നമ്മള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. അതേസമയം, കാനഡ സിഖ് വിഘടനവാദികള്‍ക്കും ഖാലിസ്ഥാനികള്‍ക്കും അഭയം നല്‍കിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖാലിസ്ഥാനികളെ സംരക്ഷിക്കുന്ന കനേഡിയന്‍ നിലപാടുകളെ വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…