തൃശൂര്: കേരള ഷോളയാര് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാര് ഡാമിന്റെ ജലനിരപ്പ് സെപ്റ്റംബര് 13 രാത്രി 11 മണിയോടെ 2660 അടി പിന്നിട്ടതിനാല് തൃശൂര് ജില്ലാ കളക്ടര് രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേര്ട്ട് പുറപ്പെടുവിച്ചു. ഡാമിലെ രാവിലത്തെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവര് വരും ദിവസങ്ങളില് ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര് അറിയിച്ചു.
തമിഴ്നാട് ഷോളയാര് പവര് ഹൌസ് ഡാമില്നിന്നും കേരള ഷോളയാര് ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന് കാരണം. കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടര്ന്നാല് വരും ദിവസങ്ങളില് കേരള ഷോളയാര് ഡാമിന്റെ ജലനിരപ്പ് പൂര്ണ സംഭരണ ശേഷിയായ 2663 അടിയില് എത്താന് ഇടയുണ്ട്.
കേരള ഷോളയാര് ഡാമില് സംഭരണ ശേഷിയുടെ 95.10 % വെള്ളമുണ്ട്. ഡാമിലെ ജലനിരപ്പ് 2658 അടി പിന്നിട്ടപ്പോള് ആദ്യ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 2663 അടി എത്തിയാലാണ് കേരള ഷോളയാര് തുറക്കാനുള്ള സാധ്യത. കേരള ഷോളയാര് തുറന്നാല് വെള്ളം പെരിങ്ങല്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങല്കുത്ത് ഡാമിലെ ജലനിരപ്പ് 419.90 മീറ്റര് ആണ്.
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…