Saturday, May 4, 2024
spot_img

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2660 അടി പിന്നിട്ടു; പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട്

തൃശൂര്‍: കേരള ഷോളയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാര്‍ ഡാമിന്‍റെ ജലനിരപ്പ് സെപ്റ്റംബര്‍ 13 രാത്രി 11 മണിയോടെ 2660 അടി പിന്നിട്ടതിനാല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ രാവിലത്തെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

തമിഴ്നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കേരള ഷോളയാറിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്‍റെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2663 അടിയില്‍ എത്താന്‍ ഇടയുണ്ട്.

കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 95.10 % വെള്ളമുണ്ട്. ഡാമിലെ ജലനിരപ്പ് 2658 അടി പിന്നിട്ടപ്പോള്‍ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 2663 അടി എത്തിയാലാണ് കേരള ഷോളയാര്‍ തുറക്കാനുള്ള സാധ്യത. കേരള ഷോളയാര്‍ തുറന്നാല്‍ വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 419.90 മീറ്റര്‍ ആണ്.

Related Articles

Latest Articles