മുസാഫറാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടാനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവസാന ശ്രമവും ദയനീയമായി പരാജയപ്പെട്ടു. കശ്മീർ വിഷയത്തിൽ ജനപിന്തുണ തേടി കഴിഞ്ഞ ദിവസം മുസാഫറാബാദിൽ ഇമ്രാൻ ഖാൻ നടത്തിയ റാലിയിൽ ജനപങ്കാളിത്തം തീരെ കുറവായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
ജനങ്ങൾ തള്ളിക്കളഞ്ഞ റാലിയിൽ ഒടുവിൽ ഇമ്രാൻ ഖാന്റെ മുഖം രക്ഷിക്കാനായി അധികാരികൾ ആളിനെ ഇറക്കുമതി ചെയ്യുകയായിരുന്നു. ആബട്ടാബാദിൽ നിന്നും റാവല്പിണ്ടിയിൽ നിന്നും ട്രക്കുകളിൽ ആളുകളെ കൊണ്ടു വന്ന് റാലിയിൽ തിരുകി കയറ്റിയത് നാണം കെട്ട നടപടിയാണെന്ന് പാക് അധീന കശ്മീർ മനുഷ്യാവകാശ പ്രവർത്തകൻ അംജദ് അയൂബ് മിർസ ആരോപിച്ചു.
പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ തുടർച്ചയായി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് മേഖലയിലെ ജനങ്ങൾ റാലി ബഹിഷ്കരിക്കുകയായിരുന്നു. ഇമ്രാൻ ഖാന്റെ റാലി ബഹിഷ്കരിച്ചതിലൂടെ പാക് അധീന കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയ പ്രദേശത്തെ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മിർസ പറഞ്ഞു.
‘ഇന്ന് ഇമ്രാൻ ഖാൻ കശ്മീരി ജനതയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ്. എന്നാൽ ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ ജനങ്ങളുടെ അസ്തിത്വം തന്നെ ഇല്ലായ്മ് ചെയ്തിട്ട് നടത്തുന്ന ഈ പ്രഹസനം ലോകം തിരിച്ചറിയേണ്ടതുണ്ട്.’ അംജദ് അയൂബ് മിർസ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ വിഷയത്തിൽ ദയനീയമായി പരാജയപ്പെട്ടു നിൽക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവസാന പ്രതീക്ഷയായിരുന്ന മുസഫറാബാദ് റാലിയും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര രക്ഷാ സമിതിയും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമടക്കം ഇന്ത്യയെ പിന്തുണക്കുമ്പോൾ നില തെറ്റിയ അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ.
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…
ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന് സാഗര് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്, സ്വകാര്യ…
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…