Shooting near Shia Mosque in Oman; Report that 9 people including an Indian were killed; IS claims responsibility; Horrifying footage of the attack on Telegram
മസ്‌ക്കറ്റ്: ഒമാൻ മസ്‌ക്കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരൻ അടക്കം 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് അക്രമികളെ സംഭവ സ്ഥലത്ത് വച്ച് പോലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പോലീസ് ഒടുവിൽ സ്ഥിരീകരിച്ചത്. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. .
വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെയ്പ്പുണ്ടായത്. പള്ളിയിലുണ്ടായിരുന്നവർക്ക് നേരെ മൂന്ന് ചാവേറുകൾ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി മണിക്കൂറുകളോളം ഏറ്റമുട്ടിയെന്നും ഐഎസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം രാത്രിയോടെ ടെലിഗ്രാമിലൂടെ ഐഎസ് പുറത്തുവിട്ടു.
ആക്രമണത്തിൽ 30-ലേറെ പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അടിയന്തര സേവനം നടത്തുന്ന നാല് ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ പാക് പൗരന്മാരാണെന്നും 50-ഓളം പാകിസ്ഥാനികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്ന് പാക് അംബാസഡർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…