സർക്കാർ സമ്മർദ്ദം തള്ളി ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആൻസി എന്ന ആശാവർക്കറുടെ അക്കൗണ്ടിലേക്ക് 1000 രൂപ ഓണറേറിയമായി അയച്ചുകൊടുത്താണ് മല്ലികാ സാരാഭായ് സമരം ഉദ്ഘാടനം ചെയ്തത്.
ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ചാൻസിലറെന്നാൽ മിണ്ടാതിരിക്കണോ എന്ന ചോദ്യമുയർത്തിയ മല്ലികാ സാരാഭായി, ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം നിലവിൽ അനിശ്ചിതകാല നിരാഹാരം ആശമാർ പിൻവലിച്ചിരിക്കുകയാണ്. രാപ്പകൽ സമരം തുടരും. നിരാഹാര സമരം തുടങ്ങി 43 ദിവസമാണ് സമരം പിൻവലിച്ചത്.

