Sunday, December 14, 2025

മുഹറം ഘോഷയാത്രയിൽ പലസ്തീൻ പതാകയും മുദ്രാവാക്യം മുഴക്കലും ! യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ലക്നൗ : മുഹറം ഘോഷയാത്രയിൽ പലസ്തീൻ പതാക ഉയർത്തിയ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു യുവാവിന്റെ പലസ്തീന്‍ കൊടി വീശലും പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കലും. ഭദോഹി സ്വദേശി സാഹിലിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

അനുമതിയില്ലാതെ ഞായറാഴ്ച രാത്രി മധോസിംഗ് ഏരിയയിലെ ദേശീയ പാതയിലാണ് ചില യുവാക്കൾ ഘോഷയാത്ര നടത്തിയത്. അതിനിടയിൽ പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സാഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles