Saturday, December 13, 2025

ശ്രുതിയുടെ മരണം കൊലപാതകം?’മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല ; ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം.

ചെന്നൈ: കഴിഞ്ഞദിവസം നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി കുടുംബം. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ലാത്തതുകൊണ്ടുതന്നെ ശ്രുതിയുടെ മരണം കൊലപാതകം ആണെന്നാണ് പിതാവ് പറയുന്നത് .രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. മറ്റൊരു പെൺകുട്ടിക്ക് ഈ ​ഗതി ഉണ്ടാകരുതെന്നാണ് ശ്രുതിയുടെ പിതാവ് പറഞ്ഞത്.

അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ലെന്നും മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ നടന്ന അന്വേഷണത്തിൽ ശ്രുതി ഭർതൃവീട്ടിൽ നിന്നും നിരന്തരം പീഡനത്തിന് ഇരയാകുന്നതായി വ്യക്തമായി. ഭർതൃവീട്ടുകാരുടെ പീഡനം വ്യക്തമാക്കുന്ന ശ്രുതിയെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ശുചീന്ദ്രം പൊലീസിൽ പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാർത്തിക്, അമ്മായിയമ്മ ചെമ്പകവല്ലി,എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു ഇതിനെത്തുടർന്ന് അമ്മായിയമ്മ ചെമ്പകവല്ലി അറസ്റ്റ് ഭയന്ന് വിഷം കുടിച്ച് ആത്മഹത്യയ്‌ക്ക്ബ ശ്രമിക്കുകയൂം ചെയ്തു ബന്ധുക്കൾ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരിന്നു.

Related Articles

Latest Articles