Sunday, December 21, 2025

പുതുചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല! ആക്‌സിയം 4 ദൗത്യം 19-ന് വിക്ഷേപിക്കും

ദില്ലി : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അടങ്ങുന്ന ആക്‌സിയം 4 ദൗത്യം ഈ മാസം 19-ന് വിക്ഷേപിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്‌ക്കൊപ്പം പോളണ്ടിൽനിന്നും ഹംഗറിയിൽനിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഈ ദൗത്യ സംഘം 14 ദിവസമാണ് പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്രനിലയത്തിൽ കഴിയുക

കഴിഞ്ഞ 29നായിരുന്നു ആക്‌സിയം 4 ദൗത്യം വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം പിന്നീടത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീട് ജൂൺ 11 ആക്കി നിശ്ചയിച്ചു. എന്നാൽ അന്ന് പേടകം വിക്ഷേപിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജൻ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ വിക്ഷേപണം വീണ്ടും മാറ്റുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദൗത്യമാണ്. ആദ്യമായി ഒരിന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലെത്തുന്നുവെന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല.

Related Articles

Latest Articles