ഹാര്‍ദിക് പാണ്ഡ്യ തന്റെ മുന്‍ ക്ലബ്ബ് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതിന് പിന്നാലെ വരുന്ന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യന്‍ യുവതാരം താരം ശുഭ്മാന്‍ ഗില്‍ നയിക്കും. 2022-ല്‍ നായകനായെത്തിയ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും തൊട്ടടുത്ത സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാർദിക്കിന്റെ പാത പിന്തുടരുക എന്ന പ്രയാസമേറിയ ദൗത്യമാണ് ഗില്ലിനെ കാത്തിരിക്കുന്നത്.
രണ്ട് സീസണുകളില്‍ ടീമിനായി വലിയ കാര്യങ്ങള്‍ ചെയ്ത താരമാണ് ഹാര്‍ദിക്കെന്നും താരത്തിന് ആശംസകള്‍ നേരുന്നതായും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും സോളങ്കി പറഞ്ഞു. ടൈറ്റന്‍സ് ഡയറക്ടര്‍ വിക്രം സോളങ്കി വ്യക്തമാക്കി.
ടൈറ്റന്‍സിനായി കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 59.33 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും അടക്കം 890 റണ്‍സാണ് ഗിൽ നേടിയത്. ഗുജറാത്ത് ക്യാപ്റ്റനായി തിളങ്ങാനായാല്‍ ഒരു പക്ഷെ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്താനും ഗില്ലിന് കഴിഞ്ഞേക്കും

