Saturday, December 20, 2025

ക്ഷേത്രോത്സവ ഡ്യൂട്ടിക്കിടെ ഭക്തിഗാനം കേട്ട് ചുവടുവയ്ച്ചു, എസ് ഐ യ്ക്ക് സസ്പെൻഷൻ

തൊടുപുഴ:ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്ത പോലീസുകാരന് സസ്പെൻഷൻ.
ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയ്‌ക്കെതിരെയാണ് നടപടി.
എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം.

കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.

Related Articles

Latest Articles