Thursday, December 18, 2025

സിദ്ധാർത്ഥിന്റെ മരണം; നടപടികൾ കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികൾ; നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും; സ്ഥാപനത്തിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെ വിസ്തരിക്കും

വയനാട്: എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണത്തിനിരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ നടപടികൾ കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ. സിബിഐ അന്വേഷണത്തിന് പുറമെ ദേശീയ മനുഷ്യാവകാശ കമ്മിഷനടക്കം വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.

തിങ്കളാഴ്ച കമ്മിഷന്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. ഇതിനെ തുടർന്ന് സ്ഥാപനത്തിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും.

Related Articles

Latest Articles