Featured

സിദ്ദിഖ് കാപ്പന്റെ കള്ളങ്ങൾ പൊളിയുന്നു!

സിദ്ദിഖ് കാപ്പന് യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ആഘോഷമാക്കി പോപ്പുലർ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാം പ്രസ്താവനയും പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ വാദം ഇതോടെ പൊളിയുകയാണ്.

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ തടവുകാർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സലാം വ്യക്തമാക്കി. കാപ്പനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ കുറ്റങ്ങൾ കെട്ടിചമച്ചതാണെന്നും ജനരോക്ഷം മാറ്റാൻ വേണ്ടി യുപി പോലീസ് തന്നെയാണ് കേസുണ്ടാക്കിയത് എന്നും സലാം ആരോപിച്ചു.

കാപ്പനെ അന്യായമായി തടവിലാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾ ശബ്ദമുയർത്തിയിട്ടുണ്ട്, ഇത് അവർക്കെല്ലാം ആശ്വാസത്തിന്റെ നിമിഷമാണ്. ഇത് മറ്റ് നിരപരാധികളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറഞ്ഞു.

കാപ്പന് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടായോ, നിരോധിത സംഘടനയായി സിമിയുമായോ ബന്ധമില്ലെന്നും അയാൾ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകനായിരുന്നെന്നുമുള്ള വാദങ്ങളാണ് ആദ്യ ഘട്ടം മുതൽ ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകന് ജാമ്യം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അത് എന്തിന് ആഘോഷമാക്കണമെന്ന ചോദ്യങ്ങൾ ശക്തമായി ഉയരുകയാണ്.

യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി നാല് ദിവസം മുന്നെയാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ച ദല്‍ഹി വിട്ടുപോകരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചിതനാകാന്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ കുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പോലീസിനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാത്രാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 22 മാസമാണ് കാപ്പന്‍ ജയിലില്‍ കഴിഞ്ഞത്.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

7 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

7 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

7 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

10 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

15 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

16 hours ago