siddique kappan
ദില്ലി: സിദ്ദിഖ് കാപ്പന് യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ആഘോഷമാക്കി പോപ്പുലർ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാം പ്രസ്താവനയും പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ വാദം ഇതോടെ പൊളിയുകയാണ്.
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ തടവുകാർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സലാം വ്യക്തമാക്കി. കാപ്പനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ കുറ്റങ്ങൾ കെട്ടിചമച്ചതാണെന്നും ജനരോക്ഷം മാറ്റാൻ വേണ്ടി യുപി പോലീസ് തന്നെയാണ് കേസുണ്ടാക്കിയത് എന്നും സലാം ആരോപിച്ചു.
കാപ്പനെ അന്യായമായി തടവിലാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾ ശബ്ദമുയർത്തിയിട്ടുണ്ട്, ഇത് അവർക്കെല്ലാം ആശ്വാസത്തിന്റെ നിമിഷമാണ്. ഇത് മറ്റ് നിരപരാധികളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറഞ്ഞു.
കാപ്പന് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടായോ, നിരോധിത സംഘടനയായി സിമിയുമായോ ബന്ധമില്ലെന്നും അയാൾ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകനായിരുന്നെന്നുമുള്ള വാദങ്ങളാണ് ആദ്യ ഘട്ടം മുതൽ ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകന് ജാമ്യം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അത് എന്തിന് ആഘോഷമാക്കണമെന്ന ചോദ്യങ്ങൾ ശക്തമായി ഉയരുകയാണ്.
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…