Friday, September 18, 2026

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽ വാദിന് ഇടക്കാല ജാമ്യം ;ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്

ന്യൂഡല്‍ഹി: അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും നിര്‍ദേശിച്ച്‌ ഉപാധികളോടെയാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ചത്. സ്ഥിരം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ അന്വേഷണ ഏജൻസിക്ക് വ്യാജ തെളിവുകൾ കൊടുത്ത കേസിലാണ് ടീസ്റ്റ സെതൽ വാദിനെ അറസ്റ്റ് ചെയ്തിരുന്നത്.

Related Articles

Latest Articles