Onam 2021
മാവേലിയെ നിറമനസ്സോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഇന്നിതാ ഓണാഘോഷത്തിന്റെ മൂന്നാം നാളിലേക്ക് കടന്നിരിക്കുകയാണ് മലയാളക്കര. മൂന്നാം ദിവസത്തെ ഓണം ചോതി നക്ഷത്രത്തോടൊപ്പമാണ് തുടങ്ങുന്നത്. പൂക്കളത്തിന് ഇന്നത്തെ ദിവസവും പതിവ് പോലെ തന്നെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ചോതി ദിവസം നിങ്ങൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് പൂക്കളമിട്ട് മാവേലിത്തമ്പുരാനെ വരവേൽക്കുന്നതിനുള്ള ചടങ്ങുകൾ ആരംഭിക്കുന്നു. അതോടൊപ്പം ഓണത്തിന് തയ്യാറാക്കേണ്ട വിഭവങ്ങൾക്കുള്ള ഒരുക്കവും ആരംഭിക്കുന്നു.
ഓണത്തിന്റെ നാലാം ദിവസ ആഘോഷം വിശാഖത്തിലൂടെയാണ് തുടക്കമാവുന്നത്. ചന്തകളിലും മറ്റും ഏറ്റവും തിരക്കിലേക്ക് പോകുന്ന ഒരു ദിവസം കൂടിയാണ് വിശാഖം. മാത്രമല്ല പല വിധത്തിലുള്ള ആഘോഷങ്ങളും മത്സരങ്ങളും ഓണത്തിന്റെ ഭാഗമായി നടത്തി വരുന്നു. അഞ്ചാം ദിവസമായ അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള കോപ്പു കൂട്ടലാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായുള്ള റിഹേഴ്‌സലിന് തുടക്കമാവുന്നത്. ഈ ദിവസം തന്നെയാണ് മറ്റുള്ള ദിവസങ്ങളേക്കാൾ പ്രാധാന്യമുള്ള ദിവസവും. കാരണം ആറൻമുള്ള വള്ളം കളിയോടെ ഓണത്തിന് അവസാനം കുറിക്കുന്നവരാണ് തെക്കുള്ളവർ.
ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഓണത്തിന്റെ ആഘോഷങ്ങളും തിരക്കുകളും തുടങ്ങുകയായി. പതുക്കെ പതുക്കെ നിങ്ങളും ഇത്തരം തിരക്കുകളും ഭാഗമായി മാറുന്നു. വിരുന്നു പോക്കും പുതുവസ്ത്രമെടുക്കലും എന്നു വേണ്ട എല്ലാം കൊണ്ടും തിരക്കിലായിരിക്കും ഈ ദിവസങ്ങൾ എല്ലാം. മൂലം ഏഴാമത്തെ ദിവസമാണ്. ഈ ദിവസം മുതൽ പലരും സദ്യ തയ്യാറാക്കാൻ തുടങ്ങുന്നു. വലിയ രീതിയിലുള്ള സദ്യയല്ലെങ്കിലും ചെറിയ രീതിയിൽ സദ്യ തയ്യാറാക്കുന്നതിന് മൂലം ദിവസം മുതൽ തുടക്കം കുറിക്കുന്നുണ്ട്.
പൂരാടം മുതല്‍ വീടെല്ലാം അടിച്ച് തളിച്ച് മഹാബലി തമ്പുരാനേയും വാമനനേയും വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറാകുന്നു. പൂരാട ഉണ്ണികള്‍ എന്ന പേരിലാണ് അന്ന് കുട്ടികള്‍ അറിയപ്പെടുന്നത്. ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം ഓണത്തെ കൂടുതല്‍ കെങ്കേമമാക്കുന്നു. ഒന്നാം ഓണം എന്ന് തന്നെയാണ് ഉത്രാടം അറിയപ്പെടുന്നത്. ഓണത്തിന്റെ തലേ ദിവസം ആയതു കൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്. ഓണത്തെ വരവേല്‍ക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറാക്കണമോ അതെല്ലാം തയ്യാറാക്കുന്നതിനുള്ള തിരക്കിലായിരിക്കും ഉത്രാടം ദിവസം. ഓണത്തിന്റെ പത്താം ദിവസമാണ് തിരുവോണം. പ്രധാന ഓണം അന്നാണ് ആഘോഷിക്കുന്നത്. വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാം തിരുവോണ ദിവസം ആഘോഷിക്കുന്നു. അമ്പലത്തില്‍ പോക്കും പ്രത്യേക പൂജയും വഴിപാടും എല്ലാം തിരുവോണത്തിന്റെ മാറ്റ് കൂട്ടുന്നു. രാവിലെ തന്നെ പൂക്കളമിട്ട് പുതുവസ്ത്രങ്ങളണിഞ്ഞ് മാവേലി മന്നനെ വരവേല്‍ക്കാന്‍ തയ്യാറാവുന്നു.
എന്നാൽ ഓണത്തിന്റെ ഓരോ ദിവസത്തേയും ഇത്തരം പ്രത്യേകതകളെക്കുറിച്ച് പലപ്പോഴും നമ്മൾ മലയാളികൾ പോലും അറിയുന്നില്ല. കാരണം ഇന്നത്തെ കാലത്ത് ഓണം എന്നത് വെറും ചടങ്ങ് മാത്രമായിപ്പോവുന്ന ഒരു ഉത്സവമായി മാറിയിട്ടുണ്ട്. ഓണത്തിലെ ഓരോ ദിവസത്തിനും ചരിത്രത്തില്‍ അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും അത്തത്തിന് തുടങ്ങുന്ന പൂക്കളം തിരുവോണം കഴിഞ്ഞും ചില വീട്ടുമുറ്റങ്ങളിൽ കാണാറുണ്ട്. ഇതിനെല്ലാം പിന്നിൽ അതിന്റേതായ കാരണങ്ങളും ഉണ്ട്.
അതേസമയം കോവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആയതിനാൽ തന്നെ ജാഗ്രതോടെ വേണം ഓണം ആഘോഷിക്കാൻ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഓണവിപണിയും സജീവമായിട്ടുണ്ട്. പുതിയ ഉൽപന്ന നിരയും ഓഫറുകളും അവതരിപ്പിച്ച് ഓണത്തെ വരവേൽക്കാൻ കടകളും ഒരുങ്ങിയതോടെ ടെക്സ്റ്റൈൽസ്, ഗൃഹോപകരണങ്ങൾ, വാഹനം, മൊബൈൽഫോൺ, സ്വർണം, പഴം-പച്ചക്കറി തുടങ്ങി എല്ലാ വ്യാപാര മേഖലകളും സജീവമായി. ആഘോഷങ്ങൾക്ക് കോട്ടം വരാതെ സുരക്ഷ പാലിക്കാൻ എല്ലാവരും കരുതണം. കോവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ സൂം പോലുള്ള മാധ്യമങ്ങളിലൂടെ ആക്കുകയാണെങ്കില്‍ സുരക്ഷ കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാക്കാനും രോഗപകര്‍ച്ച തടയാനും സാധിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…