Saturday, April 27, 2024
spot_img

കോവിഡ് മൂന്നാം തരംഗത്തിന് തുടക്കം? അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്; ഭീതിയിൽ ആരോഗ്യ വകുപ്പ്

ബംഗളുരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. ഇവിടെ അഞ്ചു ദിവസത്തിനിടെ 242 കുട്ടികളില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികളിലും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികളിലുമാണ് കൊവിഡ് രോഗം കണ്ടെത്തിയത്. കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം വരും ദിവസങ്ങളില്‍ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം കുട്ടികളെ വീടിന് പുറത്തിറക്കരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളില്‍ കൊവിഡ് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവര്‍ക്ക് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗം കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തുന്നതാണെന്നും കര്‍ണാടക ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു കൂടാതെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain#CovidBreak#IndiaFightsCorona

Related Articles

Latest Articles