Spirituality

മീനപ്പൂരം;പാർവതീദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസം; അറിഞ്ഞ് അനുഷ്ഠിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പ്

മാർച്ച് പതിനേഴിനാണ്‌ മീനപ്പൂരം വരുന്നത്. പാർവതീദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് മീനമാസത്തിലെ പൂരം നാൾ. അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് . മഹാദേവനെ വരനായി ലഭിക്കാൻ പാർവതീദേവി കഠിന തപസ്സുകൾ അനുഷ്ഠിച്ചു പോന്നിരുന്നു. എന്നാൽ സതീവിയോഗത്താൽ ദുഃഖിതനായിരുന്ന ഭഗവാൻ ദേവിയുടെ പ്രാർഥന സ്വീകരിച്ചിരുന്നില്ല. ഇതേ സമയം ദേവന്മാർ ശൂരപത്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെക്കൊണ്ടു വലയുകയായിരുന്നു. തുടർന്ന് തങ്ങളെ വധിക്കാൻ ശിവപുത്രനു മാത്രമേ കഴിയൂ എന്നു വരം നേടിയ ഈ അസുരന്മാർ ത്രിലോകങ്ങളും അടക്കി ഭരിച്ചു.എന്നാൽ ഭഗവാൻ പാർവതീദേവിയിൽ അനുരക്തനാവാൻ ദേവന്മാരുടെ നിർദേശപ്രകാരം കാമദേവൻ മഹാദേവനു നേരെ പുഷ്പബാണം അയച്ചു. കോപിഷ്ഠനായ ഭഗവാൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി.

എന്നാൽ പുഷ്പബാണശക്തിയാൽ പാർവതീദേവിയോട് പ്രണയം തോന്നുകയും വിവാഹം കഴിക്കുകയും ചെയ്തു. രതീദേവിയുടെ വിരഹദുഃഖം അകറ്റാനും പ്രപഞ്ചത്തിൽ പ്രണയം നിലനിർത്താനും ശാന്തനായ ഭഗവാനോട് കാമദേവനെ പുനർ ജീവിപ്പിക്കാൻ ദേവി ആവശ്യപ്പെട്ടു. ഭഗവാന്‍ അപ്രകാരം ചെയ്തു. ഇങ്ങനെ ശിവപാർവതീ പരിണയവും കാമദേവന്റെ പുനര്‍ജനനവും നടന്ന ദിവസമാണു മീനപ്പൂരം എന്നാണ് ഐതിഹ്യം.

മീനത്തിലെ പൂരം ദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ പാർവതീദേവിയെ പ്രാർഥിക്കുന്നത് ദാമ്പത്യ സൗഖ്യത്തിനും ഉദ്ദിഷ്ടവിവാഹലബ്ധിക്കും കാരണമാകും എന്നാണു വിശ്വാസം.
പൂർണ ഉപവാസം പാടില്ല. തലേന്നു മുതൽ ശരീരശുദ്ധി, ഒരിക്കൽ എന്നിവ അനുഷ്ഠിക്കണം. പൂര ദിനത്തിൽ സൂര്യോദയത്തിനു മുൻപു കുളിച്ചു ശരീരശുദ്ധി വരുത്തി നെയ്‌വിളക്കിനു മുന്നിൽ ഇരുന്നു ലളിതാസഹസ്രനാമം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്.
വെളുത്ത വസ്ത്രം ധരിക്കുക. ശിവശക്തിപ്രീതിക്കായി ഭസ്മവും കുങ്കുമവും ചേർത്തു തൊടുക. ക്ഷേത്രദർശനം സാധ്യമെങ്കിൽ ദമ്പതിമാരുടെ പേരിലും നാളിലും ഐകമത്യസൂക്ത അർച്ചന സമർപ്പിക്കുക. മീനമാസത്തിലെ പൂരം നാൾ മുതൽ അടുപ്പിച്ച് ഏഴു മാസം പൂരം നാൾ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നാണു വിശ്വാസം.

(കടപ്പാട്)

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

8 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

16 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

17 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago