ദില്ലി: പാക്കിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലമെന്ന് പ്രതിരോധ മന്ത്രി (Rajnath Singh) രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ആയുധ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു.
തികച്ചും സാങ്കേതിമായ പിഴവാണ് സംഭവിച്ചതെന്നും പ്രതിരോധവകുപ്പ് പാകിസ്താന്റെ തതുല്യ വകുപ്പുകളെ വിവരം രേഖാമൂലം അറിയിക്കുകയും ഖേദംപ്രകടിപ്പിക്കുകയും ചെയ്‌തെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. മാർച്ച് ഒമ്പതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധം സംഭവിച്ചത്.
അതേസമയം അതേസമയം രാജ്യത്ത് 49 വ്യോമാപകടങ്ങളിലായി 5 വര്‍ഷത്തിനിടെ 42 സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിലേക്ക് വിക്ഷേപിക്കപ്പെട്ട സംഭവം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…