ഇന്ന് കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമായ പൈങ്കുനി ഉത്രം. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് . പൈങ്കുനി ഉത്രദിനത്തിലാണ് ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേ ദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു.
അതുപോലെ പൈങ്കുനി ഉത്രദിനത്തിൽ ശാസ്താക്ഷേത്ര ദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ്. മാത്രമല്ല ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാഞ്ജനം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. അയ്യപ്പന്റെ പിറന്നാൾ ദിനത്തിൽ ഭഗവൽ സന്നിധിയിൽ എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ് എന്നാണ് പറയപ്പെടുന്നത്. ഭഗവൽ പ്രീതിക്കായി കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഭഗവാന് എള്ളുപായസം നിവേദിക്കുന്നതും നന്ന്.
“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ”
എന്ന് 108 തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്.
അന്നേദിവസം ശങ്കരാചാര്യർ എഴുതിയ ശാസ്താ പഞ്ചരത്ന സ്തോത്രം ജപിക്കുന്നതും ഉത്തമം.
ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രാണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം
ശാസ്താരം പ്രാണമാമ്യഹം
മത്ത മാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം
ശാസ്താരം പ്രാണമാമ്യഹം
അസ്മത് കുലേശ്വരം ദേവം
അസ്മത് ശത്രു വിനാശനം
അസ്മ ദിഷ്ട പ്രദാതാരം
ശാസ്താരം പ്രാണമാമ്യഹം
പാണ്ഡ്യേശ വംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രാണമാമ്യഹം
(കടപ്പാട്)

