India

‘സുപ്രധാന നേട്ടം’! താരങ്ങളുടെ വിസ്മയ പ്രകടനങ്ങൾ ചരിത്രം സൃഷ്ടിച്ചു’; ഏഷ്യൻ ഗെയിംസിൽ 100 മെഡൽ എന്ന സ്വപ്‌നം സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതികൊണ്ട് പൊന്നിൻതിളക്കത്തോടെ 100 മെഡൽ എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി. താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ ചരിത്രം സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 25 സ്വര്‍ണ്ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ആകെ 100 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

‘ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം! 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലില്‍ എത്തിയതില്‍ ഇന്ത്യയിലെ ജനങ്ങള്‍ ആവേശഭരിതരാണ്. ഇന്ത്യയെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദിക്കുന്നു,’ അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഒക്ടോബര്‍ 10 ന് ഏഷ്യന്‍ ഗെയിംസ് സംഘത്തിന് വിരുന്നൊരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവിടെവെച്ച് കായികതാരങ്ങളുമായി സംവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

8 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

8 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

9 hours ago