ഗാംഗ്‌ടോക്: സിക്കിമിലെ ചാറ്റെനില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മറ്റു സൈനികരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണെന്ന് മാംഗന്‍ പൊലീസ് സൂപ്രണ്ട് സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു. സൈനുദ്ദീന്‍ പി കെ എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ നാലു പേരെ രക്ഷപ്പെടുത്തിയിരുന്നു
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ നിരവധി പ്രദേശങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം വടക്കന്‍ സിക്കിമിലെ ലാച്ചെന്‍, ലാച്ചുങ്, ചുങ്താങ് പട്ടണങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്ന ഏകദേശം 2,000 വിനോദസഞ്ചാരികളെ റോഡ്, വ്യോമ മാര്‍ഗം രക്ഷപ്പെടുത്തിയിരുന്നു.അസം, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായപേമാരിയെത്തുടർന്ന് ആയിരക്കണക്കിനാളുകളെയാണ് മാറ്റിപാർപ്പിച്ചത്. ബ്രഹ്മപുത്ര, ബരാക് ഉൾപ്പെടെ പത്ത് പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയിരുന്നു.
അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ 15 ലധികം ജില്ലകളിലായി 78,000 പേർ മഴക്കെടുതിയിലാണ്.

