Kerala

വനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; തിരയുന്നത് തണ്ടർബോൾട്ടിന്റെ സ്പെഷ്യൽ ഡ്രൈവ് ഉപയോഗിച്ച്

പാലക്കാട്: വനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടിയുള്ള തിരച്ചിൽ നടത്താൻ പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്. സൈലന്‍റ്‍വാലി ഉൾവനത്തിലാണ് രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.

രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല. കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിട്ടുമില്ല. രാജൻ വനത്തിനുള്ളിൽ നിന്ന് പുറത്ത് കടന്നിട്ടില്ലായെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതുകൊണ്ട് തന്നെ രാജൻ കാടിനുള്ളിൽ തന്നെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തിരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

54 minutes ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

1 hour ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

3 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

3 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

5 hours ago