Thursday, May 2, 2024
spot_img

നടിയും മോഡലുമായ ട്രാൻസ്ജൻഡർ യുവതിയുടെ മരണം; പങ്കാളിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്, പോസ്റ്റ്മാർട്ടം ഇന്ന്

കൊച്ചി: നടിയും മോഡലുമായ ട്രാൻസ്ജൻഡർ യുവതിയുടെ മരണത്തിൽ പങ്കാളിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ട്രാൻസ്ജൻഡർ യുവതിയെ കണ്ടെത്തിയത്. നടിയും മോഡലുമായ ഷെറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്.

അതേസമയം, ഷെറിൻ സെലിൻ മാത്യുവിന്‍റെ മരണം ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ, ഷെറിന് പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കൾ നൽകുന്ന സൂചന. മാത്രമല്ല കുറച്ച് ദിവസങ്ങളായി ഷെറിൻ മാനസികമായി വിഷമത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഷെറിന്‍റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Latest Articles