CRIME

പണിക്കൻകുടി കൊലപാതക കേസ്; ‘സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ’

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തു. പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. മൂന്നാഴ്ചയിലധികം പൊലീസിനെ വലച്ച ബിനോയിയെ പെരുഞ്ചാംകുട്ടി വനത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആദ്യം തമിഴ്നാട്ടിലായിരുന്നു താവളം. പിന്നീട് തൃശ്ശൂരും പാലക്കാടും കോട്ടയത്തുമൊക്കെയായി കഴിഞ്ഞു. രണ്ട് ദിവസം മുന്പ് ഇടുക്കിയിലെ പെരുഞ്ചാംകുട്ടിയിലെത്തി. ഉൾവനത്തിലാണ് ഒളിച്ചത്. ഇതിനിടെ സുഹൃത്തിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിന് പ്രതിയിലേക്കെത്താനായത്.

ഫോണ്‍ ലോക്കേഷൻ കണ്ടെത്തിയ പൊലീസ് കാട് അരിച്ചുപെറുക്കി പ്രതിയെ പൊക്കി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി പിണങ്ങി പണിക്കൻകുടിയിൽ താമസമാക്കിയ സിന്ധുവുമായി ബിനോയ് അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവരും ബിനോയിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ സിന്ധു മുൻ ഭര്‍ത്താവിനെ കാണാൻ പോയതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. സിന്ധു മറ്റോരോ ആയി ഫോണിൽ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Meera Hari

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

3 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

3 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

3 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

4 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

4 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

4 hours ago