Wednesday, May 8, 2024
spot_img

ഒളിംപിക്‌സിനു മുന്‍പ് നൽകിയ വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി; പി.വി.സിന്ധുവിന് ഒപ്പം ഐസ്‌ക്രീം കഴിച്ച് നരേന്ദ്ര മോദി

ദില്ലി:2 ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി.സിന്ധു. ടോക്കിയോയിൽ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇപ്പോഴിതാ ഒളിമ്പിക്സിനു മുമ്പ് സിന്ധുവിന് നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ഒന്നിച്ച് ഐസ്‌ക്രീം കഴിച്ചു.

ഒളിമ്പിക്സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു.പിന്നീട് മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്നാണ് അന്ന് മോദി കൊടുത്ത വാക്ക്. പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് സിന്ധുവിനൊപ്പം പ്രധാനമന്ത്രി ഐസ്‌ക്രീ കഴിച്ചത്. പറഞ്ഞതുപോലെ സിന്ധു മെഡലുമായി മടങ്ങിയെത്തി.

5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സില്‍ നേടിയ വെള്ളിക്കൊപ്പം ഇത്തവണ ഒരു വെങ്കല മെഡല്‍ കൂടി താരം ചേര്‍ത്തു.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles