Sindhu Suryakumar's anti-Hindu remark! Rajeev Chandrasekhar warned not to repeat it again
തിരുവനന്തപുരം : ലോകത്തിന്റെ പല കോണുകളിൽ നിന്നും ലക്ഷകണക്കിന് ഭക്തർ ഒത്തുകൂടിയ മഹാകുംഭമേളയെ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനും അവതാരകർക്കും നേരെ സോഷ്യൽ മീഡിയയിൽ നിരവധി ആരോപണങ്ങൾ ഉയരുന്നു.ഏഷ്യാനെറ്റിലെ വാർത്താ അവലോകന പരിപാടിയിക്കിടെ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത് . അവലോകന പരിപാടി അവതരിപ്പിച്ച അവതാരക സിന്ധുസൂര്യകുമാറിനെതിരയും ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേളാസ്നാന തല്പരതയുമൊക്കെ മലയാളികള്ക്കുണ്ടായതിലുള്ള അതീവ ദു:ഖമാണ് ഏഷ്യാനെറ്റ് പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്.അതായത് നൂറു ശതമാനം സാക്ഷരത നേടിയവർ കുംഭമേളയിൽ പോയി സ്നാനം ചെയ്തത് എന്തോ അപമാനം എന്നാണ് പരിപാടിയിലൂടെ പറയുന്നത് .
എന്നാൽ ഇപ്പോൾ വിമർശനത്തെ തുടർന്ന് വിഷയത്തിൽ മറുപടിയുമായി ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.‘മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.
അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി .
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…