Singer Anoop Shankar sang Shivatandava stotram
ശിവരാത്രി ദിനത്തിൽ ‘ശിവ താണ്ഡവ സ്തോത്രം’ ആലപിച്ച് ഗായകൻ അനൂപ് ശങ്കർ. ശിവഭക്തനായ രാവണൻ പരമശിവനെ സ്തുതിച്ചു കൊണ്ട് എഴുതിയ സ്തോത്രമാണ് അനൂപിന്റെ ഗംഭീര ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയിലാണ് ഗാനം പുറത്ത് വന്നത്.പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സ്തോത്രം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ശ്രീനിവാസ് ആണ് ഗിറ്റാർ വായിച്ചത്, ബാസ് ഗിറ്റാർ: ജോസി ജോൺ, താളക്രമം: വിക്രം റൊസാരിയോ, ഹാർമണി: അലൻ ഷെർഡിൻ, അമൽ ഘോഷ്, ബൽറാം, യദുലാൽ എന്നിവരും നിർവഹിച്ചിരിക്കുന്നു.
അഭിരാം ഉണ്ണികൃഷ്ണൻ, എയുഎം കെ.എസ് മണിരത്നം, മിസ്റ്റിക്സ് റൂം എന്നിവരാണ് റെക്കോർഡിംഗ് എഞ്ചിനീയർമാർ. ഛായാഗ്രഹണം, എഡിറ്റിംഗ്, കളർ: അമോഷ് പുതിയാട്ടിൽ. രാമു രാജ് ഒഫീഷ്യൽ ആണ് സംഗീതം നിർമ്മിച്ചിരിക്കുന്നത്. എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ സ്തോത്രം പുറത്തിറക്കിയിരിക്കുന്നത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…