Saturday, April 27, 2024
spot_img

ശിവാനന്ദ ലഹരിയിൽ …! ശിവരാത്രി ദിനത്തിൽ ശിവതാണ്ഡവ സ്തോത്രംആലപിച്ച് ഗായകൻ അനൂപ് ശങ്കർ, ഗാനം പുറത്ത് വന്നത് കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയിൽ

ശിവരാത്രി ദിനത്തിൽ ‘ശിവ താണ്ഡവ സ്തോത്രം’ ആലപിച്ച് ഗായകൻ അനൂപ് ശങ്കർ. ശിവഭക്തനായ രാവണൻ പരമശിവനെ സ്തുതിച്ചു കൊണ്ട് എഴുതിയ സ്തോത്രമാണ് അനൂപിന്റെ ​ഗംഭീര ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയിലാണ് ഗാനം പുറത്ത് വന്നത്.പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് ​സ്തോത്രം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ശ്രീനിവാസ് ആണ് ഗിറ്റാർ വായിച്ചത്, ബാസ് ​ഗിറ്റാർ: ജോസി ജോൺ, താളക്രമം: വിക്രം റൊസാരിയോ, ഹാർമണി: അലൻ ഷെർഡിൻ, അമൽ ഘോഷ്, ബൽറാം, യദുലാൽ എന്നിവരും നിർവഹിച്ചിരിക്കുന്നു.

അഭിരാം ഉണ്ണികൃഷ്ണൻ, എയുഎം കെ.എസ് മണിരത്നം, മിസ്റ്റിക്സ് റൂം എന്നിവരാണ് റെക്കോർഡിം​ഗ് എഞ്ചിനീയർമാർ. ഛായാ​ഗ്രഹണം, എഡിറ്റിം​ഗ്, കളർ: അമോഷ് പുതിയാട്ടിൽ. രാമു രാജ് ഒഫീഷ്യൽ ആണ് സംഗീതം നിർമ്മിച്ചിരിക്കുന്നത്. എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് ​അണിയറ പ്രവർത്തകർ ​സ്തോത്രം പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Latest Articles