Franco Mulakkal
ജലന്ധറിലെ മലയാളി കന്യാസ്ത്രീയുടെ മരണം, വില്ലൻ ഫ്രാങ്കോയോ? | Franco Mulakkal
ജലന്ധർ രൂപതയിലെ മേരി മേഴ്സി ആത്മഹത്യ (Suicide) ചെയ്തെതെന്ന് സഭാ അധികൃതർ. കഴിഞ്ഞദിവസമാണ് ചേര്ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധറില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. 31കാരിയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സിയാണ് മരിച്ചത്.
മേരി മേഴ്സി ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാ അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സഭാ നേതൃത്വത്തിന്റെ നടപടികളിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോൺ ഔസേഫ് കളക്ടർക്ക് പരാതി നൽകി. നവംബര് 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര് ബന്ധുക്കളെ അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാല് മകള് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കുടുംബം പറയുന്നു.ജലന്ധര് രൂപതയില്പെട്ട സാദിഖ് ഔവ്വര്ലേഡി ഓഫ് അസംപ്ഷന് കോണ്വെന്റിലായിരുന്നു മേരിമേഴ്സി. നാലുവര്ഷമായി ഈ കോണ്വെന്റിലാണ് കഴിയുന്നത്. 29 ന് രാത്രിയും മകള് വീട്ടിലേക്കു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഡിസംബര് രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ളാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടര്ക്ക് നല്കിയ പരാതിയില് പിതാവ് പറയുന്നു.
സിസ്റ്റർ മേരിമേഴ്സിയുടെ മരണം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചശേഷമാണു തുടർനടപടികൾ സ്വീകരിച്ചതെന്നു മഠം അധികൃതർ പത്രക്കുറുപ്പിൽ അറിയിച്ചു. സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ സ്വീകരിച്ചത്. പോസ്റ്റുമോർട്ടത്തിലും പൊലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂർണ സഹകരണം നൽകുന്നുണ്ടെന്നും ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റൻ സിസ്റ്റേഴ്സ് ഡെലിഗേറ്റ് വികാർ സിസ്റ്റർ മരിയ ഇന്ദിര അറിയിച്ചു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുഖ്യ പ്രതിയായ ലൈംഗികാതിക്രമ കേസിലെ രണ്ട് സാക്ഷികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടിൽ സിജോയ് ജോൺ(40) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കൊണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ കേസിൽ വാദം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആരോപിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം ഒന്നും നടന്നിരുന്നില്ല.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…