Categories: HealthKerala

നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദന; ഒന്നര വയസ്സുകാരന് അപൂർവ രോഗം; ഒരു ഡോസ് മരുന്നിന് വേണ്ടത് കോടിക്കണക്കിന് രൂപ

കണ്ണൂര്‍: അപൂർവ രോഗത്തിന് ചികിത്സാസഹായം തേടി കണ്ണൂർ സ്വദേശിയായ ഒന്നരവയസ്സുകാരൻ. കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്നിന് 18 കോടി രൂപയാണ് വില. ഒന്ന് പിച്ചവെക്കാനായതേയുള്ളൂ… പക്ഷേ നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദനയിൽ മുഹമ്മദ് അലറിക്കരയും. ചോക്ലേറ്റ് കയ്യിൽ കൊടുത്ത് അവനെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനേ പിതാവ് റഫീഖിന് സാധിക്കൂ.

പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി രോഗം ആദ്യമായല്ല ഈ കുടുംബത്തെ നിസ്സഹാരാക്കുന്നത്. റഫീഖിന്‍റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ കഴിയുന്ന അഫ്രയുടെ ഇപ്പോഴത്തെ ആധിയത്രയും കുഞ്ഞനിയനെ ഓർത്താണ്.

ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിക്കുകയാണ് കഴിഞ്ഞ പതിനാലുവര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന അഫ്ര. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിക്കുന്നത്. സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾ താഴെക്കാണുന്ന ബാങ്ക് അക്കൗണ്ടിലേക്കോ, ഗൂഗിൾ പേ വഴി നേരിട്ടോ പൈസ അയയ്ക്കുക . നിങ്ങൾ നൽകുന്ന ഒരു രൂപ പോലും ഒരു കുട്ടിയുടെ നീണ്ടകാല ജീവിതത്തിന് ഉപകരിക്കും.

AC NO … 14610100135466
IFSC …FDRL0001461
SWIFT..FDRL INBBIBD
NAME ..MARIAM.P.C.
BANCK FEDERAL BANK
BRANCH SOUTH BAZAR

AC NO..40421100007872
IFSC NO …KLGB0040421
BRANCH NAME ..MATTOOL MATTOOL
BRANCH CODE …40421
..
GOOGLE PAY…8921223421

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

2 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

15 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

16 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

17 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

17 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

18 hours ago