Sunday, October 18, 2026

“കുപ്പയിലും മാണിക്യം”; കണ്ണൂർ വിമാനത്താവളത്തിൽ മാലിന്യത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിൽ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബുദാബിയിൽനിന്ന് കണ്ണൂർ വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ കക്കൂസ് മാലിന്യം നശിപ്പിക്കാന്‍ എടുത്ത​പ്പോഴാണ് രണ്ട്​ കിലോയിലധികം കണ്ടെത്തിയത്. ഇതിന് ഏകദേശം 99,85,905 രൂപ വിലവരും.

കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് കണ്ണൂരില്‍ സ്വര്‍ണമെത്തിയ വിവരം ലഭിച്ചത്. സ്വർണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. സ്വർണക്കടത്ത് ചോർന്നതോടെ ക്യാരിയർ വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് സംശയം. സംഭവത്തിൽ കസ്​റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles