മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന പരിശീലകനെ തിരഞ്ഞെടുക്കുനുള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയും അടങ്ങുന്നതാണ് പട്ടിക. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടക്കുക. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് ബി സി സി ഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക.
മൈക്ക് ഹെസ്സോണ്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ഫില്‍ സിമോണ്‍സ് എന്നിവരാണ് ശാസ്ത്രിയെ കൂടാതെ പട്ടികയിലുള്ളത്. രണ്ടായിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും, മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ആറു പേര്‍ പേര്‍ മാത്രമെ അവസാന റൗണ്ടിലുള്ളുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് ഇവരുടെ അഭിമുഖം പൂര്‍ത്തിയാക്കി പരിശീലകനെ പ്രഖ്യാപിക്കാനാകുമെന്നാണ് ഉപദേശകസമിതി കരുതുന്നത്.
മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യക്കാരനായ കോച്ച് മതിയെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ നിലവിലെ കോച്ച് രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ശക്തമായ പിന്തുണയും രവി ശാസ്ത്രിക്കുണ്ട്.
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…