Kerala

കണ്ണൂരിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ 6 പേർ പിടിയിൽ;കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ അ‍ർദ്ധരാത്രി ലഹരി പാർട്ടി നടത്തുന്നതിനിടെ ആറ് പേർ പിടിയിലായി. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എംഡിഎം എയുമായി കോട്ടയത്ത് എത്തിയ ഒരു യുവാവും ഇന്ന് പിടിയിലായി.

പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പത്ത് കിലോ മീറ്റർ മാറി രാമന്തളി വടക്കുമ്പാട് വച്ചായിരുന്നു യുവാക്കളുടെ ലഹരി പാർട്ടി. രഹസ്യ വിവരം കിട്ടിയ പയ്യന്നൂർ സബ് ഇൻസ്പെക്ടർ വിജേഷ് പിയും സംഘവും യുവാവിന്റെ വീട്ടിലെത്തി. ഈ സമയം സ്വന്തമായി നിർമ്മിച്ച ഹുക്ക വെച്ച് കഞ്ചാവും എംഎംഡിഎംഎയും ഉപയോഗിക്കുകയായിരുന്നു ആറ് യുവാക്കൾ. കെ കെ അൻവർ, കെ പി റമീസ്, യൂസഫ് അസൈനാർ, എം കെ ഷഫീഖ്, വി വി ഹുസീബ്, സി എം സ്വബാഹ് എന്നിവരെയാണ് പയ്യയന്നൂ‍‍ർ പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎഎംഎയും കഞ്ചാവും ഇവിടെ നിന്നും പലീസ് കണ്ടെടുത്തു.

പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ് കുറവായതിനാൽ ഇവർക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ബംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന ബസ്സിൽ എം ഡി എം എയുമായി കോട്ടയത്ത് എത്തിയ യുവാവും ഇന്ന് അറസ്റ്റിലായി. കോട്ടയം എസ് പി യുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡ് ബേക്കർ ജംഗ്ഷനിൽ നിന്നാണ് അക്ഷയിനെ കസ്റ്റഡിയിലെടുത്തത്. വിപണിയിൽ ഒരു ലക്ഷം വിലവരുന്ന എംഎഡിഎംഎ ചില്ലറ വിൽപനയാക്കാണ് ഇയാൾ എത്തിച്ചത് എന്നാണ് അനുമാനം. ഇരു സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Kumar Samyogee

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago