ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ലയും മകളും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം
വ്യോമസേനയുടെ വിമാനത്തിൽ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് ആറാമത്തെ ബാച്ചും എത്തിക്കഴിഞ്ഞു. എല്ലാവരും കേന്ദ്രസർക്കാരും ഇന്ത്യൻ എംബസിയും സജ്ജമാക്കിയ വിശ്രമകേന്ദ്രത്തിലെ ഇടവേളക്ക് ശേഷം നാട്ടിലേക്കുള്ള മടക്കത്തിനുള്ള ഒരുക്കത്തിലാണ്. ‘ഓപ്പറേഷൻ കാവേരി ‘ അതിവേഗം പൂർത്തിയാക്കുന്നതിന് രാപകൽ അധ്വാനിക്കുകയാണ് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥ സുഹൃത്തുക്കളും.
സർവ്വ സന്നാഹങ്ങളും ഉറപ്പാക്കി പിന്തുണയും പ്രചോദനവും നൽകി ഒപ്പം നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കർനും തിരിച്ചെത്തിയവർ നന്ദി അറിയിച്ചു.
സൗദി അറേബ്യ സർക്കാരിൻ്റെ അകമഴിഞ്ഞ പിന്തുണയും ഏറെ സഹായകരമായെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
അതേസമയം ഇന്ത്യാക്കാരുടെ ആദ്യസംഘം ദില്ലിയിലെത്തി. 360 പേരാണ് സംഘത്തിലുള്ളത്. ജിദ്ദയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ആൽബർട്ട് അഗസ്റ്റിൻ്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്ന് മന്ത്രി പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…