Friday, September 25, 2026

ആറ് സംഘങ്ങൾ, ആയിരത്തിലധികം ഇന്ത്യൻ പൗരൻമാർ,സുഡാനിൽ നിന്ന് ജിദ്ദയിൽ ആറാമത്തെ ബാച്ചും എത്തി! ഓപ്പറേഷൻ കാവേരി തുടരുന്നു

വ്യോമസേനയുടെ വിമാനത്തിൽ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് ആറാമത്തെ ബാച്ചും എത്തിക്കഴിഞ്ഞു. എല്ലാവരും കേന്ദ്രസർക്കാരും ഇന്ത്യൻ എംബസിയും സജ്ജമാക്കിയ വിശ്രമകേന്ദ്രത്തിലെ ഇടവേളക്ക് ശേഷം നാട്ടിലേക്കുള്ള മടക്കത്തിനുള്ള ഒരുക്കത്തിലാണ്. ‘ഓപ്പറേഷൻ കാവേരി ‘ അതിവേഗം പൂർത്തിയാക്കുന്നതിന് രാപകൽ അധ്വാനിക്കുകയാണ് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥ സുഹൃത്തുക്കളും.
സർവ്വ സന്നാഹങ്ങളും ഉറപ്പാക്കി പിന്തുണയും പ്രചോദനവും നൽകി ഒപ്പം നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കർനും തിരിച്ചെത്തിയവർ നന്ദി അറിയിച്ചു.
സൗദി അറേബ്യ സർക്കാരിൻ്റെ അകമഴിഞ്ഞ പിന്തുണയും ഏറെ സഹായകരമായെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

അതേസമയം ഇന്ത്യാക്കാരുടെ ആദ്യസംഘം ദില്ലിയിലെത്തി. 360 പേരാണ് സംഘത്തിലുള്ളത്. ജിദ്ദയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ആൽബർട്ട് അഗസ്റ്റിൻ്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്ന് മന്ത്രി പറഞ്ഞു.

Related Articles

Latest Articles