Wednesday, December 17, 2025

നഗരമധ്യത്തിൽ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് !! തൃശ്ശൂരിൽ അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

തൃശ്ശൂര്‍ : തിരക്കേറിയ സ്വരാജ്‌റൗണ്ടിൽ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നഗരമധ്യത്തിലൂടെയുള്ള ഇയാളുടെ അഭ്യാസ പ്രകടനം നടന്നത്. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.

പോലീസ് നോട്ടപുള്ളിയാക്കിയതറിയാതെ ഇന്ന് ഉച്ചയ്ക്ക് വീണ്ടും സ്വരാജ് റൗണ്ടിലൂടെ സ്‌കേറ്റ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കലൂരിലുള്ള സഹോദരനെ കാണാന്‍ ആറു ദിവസം മുമ്പാണ് സ്‌കേറ്റിങ് നടത്തി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles

Latest Articles