Health

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല കേട്ടോ…!;കഴിക്കേണ്ടത് എന്തൊക്കെ ?

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.എന്നാൽ വൈകി എഴുന്നേല്‍ക്കുകയും അതുവഴി പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും.

പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ട്. ഇത്തരക്കാരില്‍ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി കാണപ്പെടും.കൂടാതെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹോർമോൺ വ്യതിയാനത്തിനും സിർക്കാഡിയൻ റിഥത്തിൽ മാറ്റം വരാനും കാരണമാകുന്നു. ക്ഷീണത്തിനൊപ്പം ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന അവസ്ഥയ്‌ക്കും ഇത് കാരണമാകും.മാനസികാവസ്ഥ, ശ്രദ്ധയില്ലായ്‌മ, ഭക്ഷണക്രമത്തിലെ പാളിച്ചകള്‍ എന്നിവ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.

പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുമെന്നതിനാല്‍, അത് മറ്റു സമയത്തെ ഭക്ഷണങ്ങളെക്കാള്‍ വൈറ്റമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും. ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കൂടുതലാണ്.

B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

38 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

7 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

8 hours ago