Sports

ക്രിക്കറ്റ് ആരാധകർക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി! ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഒരുങ്ങിനരേന്ദ്ര മോദി സ്റ്റേഡിയം; ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുമ്പോള്‍, വിജയം ആർക്കെന്ന് ഉറ്റുനോക്കി ആരാധകര്‍!!

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയും അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ അങ്ങനെ വമ്പന്‍ താരനിര തന്നെ ഇരു ടീമുകള്‍ക്കും വേണ്ടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

ഇവരില്‍ ആര് തങ്ങള്‍ക്കായി ബാറ്റിങ് വിരുന്നൊരുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആരുടെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പിറക്കുമെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ് പോയ 12 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തില്‍ ആകെ ആറ് താരങ്ങള്‍ക്ക് മാത്രമാണ് സെഞ്ച്വറി നേടി മടങ്ങാന്‍ സാധിച്ചിട്ടുള്ളത്.

അതേസമയം, 2023 വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ഇന്ത്യൻ ടീമിന്റെ വിജയത്തിന് വേണ്ടിയാണ് ക്ഷേത്രത്തിൽ പൂജ നടത്തിയത്. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന ഒൻപത് മത്സരങ്ങളിലും ഇന്ത്യ ഉജ്ജ്വലവിജയം നേടിയിരുന്നു. സമാനമായി ഫൈനലും വിജയിച്ച് ഇന്ത്യ കപ്പ് നേടുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം. മഹാകാലേശ്വർ ക്ഷേത്രത്തിന് പുറമേ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടന്നത്.

anaswara baburaj

Recent Posts

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

11 mins ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

24 mins ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

1 hour ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

1 hour ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

10 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

11 hours ago