Saturday, December 13, 2025

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 10,753 പേർക്ക് രോഗബാധ

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്
10,753 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 53,720 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.

അടുത്ത 10-12 ദിവസത്തേക്ക് കോവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌

രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. അതേസമയം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles