ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. സർക്കാരിന് കർഷകരെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം മദ്യശാലകൾ തുറക്കുന്നതിനാണെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ എൻ മണ്ണ് എൻ മക്കൾ പദയാത്രയ്ക്കിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിൽ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. അവർ ദരിദ്രരായി തന്നെ തുടരുകയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം അതുപോലെ തന്നെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണെന്ന് അണ്ണാമലൈ തുറന്നടിച്ചു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ 2 ജി അഴിമതി ഉൾപ്പെടെ നിരവധി അഴിമതികൾ നടന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഒരാൾ പോലും അഴിമതിക്കാരല്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. കൂടാതെ, തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ എത്തിയാൽ എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകുക എന്നതാണ് ലക്ഷ്യമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…