Wednesday, May 8, 2024
spot_img

പുകവലി ആരോഗ്യത്തിന് ഹാനികരം ; അതുപോലെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരം ; സർക്കാരിന് കർഷകരെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം മദ്യശാലകൾ തുറക്കുന്നതിനാണെന്ന് അണ്ണാമലൈ

ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. സർക്കാരിന് കർഷകരെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം മദ്യശാലകൾ തുറക്കുന്നതിനാണെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ എൻ മണ്ണ് എൻ മക്കൾ പദയാത്രയ്ക്കിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. അവർ ദരിദ്രരായി തന്നെ തുടരുകയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം അതുപോലെ തന്നെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണെന്ന് അണ്ണാമലൈ തുറന്നടിച്ചു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ 2 ജി അഴിമതി ഉൾപ്പെടെ നിരവധി അഴിമതികൾ നടന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഒരാൾ പോലും അഴിമതിക്കാരല്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. കൂടാതെ, തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ എത്തിയാൽ എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകുക എന്നതാണ് ലക്ഷ്യമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

Related Articles

Latest Articles