Monday, December 22, 2025

വാവ സുരേഷിന് പാമ്പ് കടിയേറ്റു

കൊല്ലം : വാവ സുരേഷിന് പാമ്പു കടിയേറ്റു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപരതിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതു കയ്യില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്റെ കടിയേറ്റിരുന്നു. മൂര്‍ഖന്റെ കടിയേറ്റ സുരേഷ് മാസങ്ങളോളം ചികിത്സയിലായിരുന്നു. ജനസേവനത്തിന്റെ ഭാഗമായി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതിനാല്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് വാവ സുരേഷ്. ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്‍കുന്ന വ്യക്തിയാണ് വാവ സുരേഷ്. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നതില്‍ ഒക്കെ സഹായം ചെയ്യതിട്ടുണ്ട്.

Related Articles

Latest Articles