കഴിഞ്ഞ ദിവസമാണ് ദേശീയപാത 85ന്റെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് പാത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാടിന് സമർപ്പിച്ചത്. അരിക്കൊമ്പനെ പിടികൂടി ലോറിയില്‍ കൊണ്ടുപോയതിലൂടെ ബോഡിമെട്ട് റോഡ് വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാൽ, കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച റോഡ് സംസ്ഥാനം നിര്‍മിച്ചതാണെന്ന വാദത്തോടെ സ്വന്തം പേരിലാക്കാൻ അന്ന് സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര മന്ത്രി തന്നെ നേരിട്ടെത്തി ദേശീയപാത നാടിന് സമർപ്പിച്ചതിൽ, തെല്ലൊന്നുമല്ല സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ കേന്ദ്ര സഹായം ഔദാര്യമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവന. എന്നാൽ, ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ദേശീയ പാതയ്ക്കുള്ള കേന്ദ്ര ഫണ്ട് ഔദാര്യമല്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. അതിനാൽ കേന്ദ്ര സർക്കാർ അവകാശവാദം ഉന്നയിക്കാൻ പാടില്ല. പക്ഷേ സംസ്ഥാന പൊതുമരാമത്ത് ഫണ്ട് പുയ്യാപ്ലയുടെ മഹറിൻ്റെ ബാക്കിയിൽ നിന്ന് ആയതിനാൽ ഫ്ലക്സ് പ്രചരണം തുടരുമെന്നാണ് സന്ദീപ് വാചസ്പതി പരിഹസിക്കുന്നത്. നിരവധി പേരാണ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. തേയാൻ ജീവിതം ഇനിയും കിടക്കുന്നുവെന്നാണ് ഒരു രസികന് കമന്റ്. ഫ്ളക്സ് വച്ചു ഫോട്ടോയെടുത്തു് അണികളെ കാണിച്ചു് കോരിത്തരിക്കട്ടെ. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും സന്തോഷിക്കണ്ടേ എന്നാണ് മറ്റൊരാളുടെ കമന്റ്.
എന്തായാലും, പതുവുപോലെ സഖാക്കന്മാരുടെ കളള പ്രചാരങ്ങളൊന്നും ഏൽക്കുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിൽ ദേശീയ പാത വികസനം 6 വർഷത്തിനിടെ ഏറ്റവും മന്ദഗതിയിലാണെന്ന റിപ്പോർട്ട് കണ്ടിരുന്നു. 2022 ൽ ഡിസംബറിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച ഒരു പദ്ധതി പോലും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെണ്ടർ നടപടി പൂർത്തിയാക്കാനോ നിർമാണം തുടങ്ങാനോ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അവർ കേന്ദ്ര സർക്കാരിനെ അതിലൂടെ പരിഹസിക്കാനാണോ ശ്രമിച്ചതെന്നൊന്നും അറിയില്ല. എന്നാൽ അതിലൂടെയും വെട്ടിലായിരിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. കാരണം, കഴിഞ്ഞ 6 വർഷമായി തുടർച്ചയായി കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നവരാണല്ലോ എൽ ഡി എഫ്. കൂടാതെ, കേന്ദ്രം തങ്ങൾ നൽകേണ്ട വിഹിതം നൽകിയിട്ടുണ്ടെന്നാണ് തെളിവ് സഹിതം ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വന്നു കേരളം സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. അതിനാൽ തന്നെ, ദേശീയ പാത വികസനം കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും മന്ദഗതിയിലാണെങ്കിൽ അതിന് ഉത്തരവാദി കേരളം സർക്കാർ തന്നെയാണ്. എന്നിട്ടാണ് കേന്ദ്രം ഒന്നും തരുന്നില്ല കേന്ദ്രം ഒന്നും തരുന്നില്ല എന്ന ഇരവാദം മുഴക്കലും. എന്തായാലും, കേരളം സർക്കാരിന്റെ പഴയതു പോലെയുള്ള കള്ളപ്രചാരണങ്ങൾ ഒന്നും അങ്ങോട്ട് നിൽക്കുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

