Monday, January 5, 2026

കറിവേപ്പിലയ്ക്ക് ഇത്രയേറെ ഗുണങ്ങളോ!!

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഇലകളുടെ പങ്ക് വളരെ വലുത് തന്നെയാണ്.അവയിൽ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നവുമാണ് അവ.

മുടിയുടെ ആരോഗ്യത്തിന്

ഇത് പൊതുവേ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടി വളരാനും കൊഴിച്ചില്‍ നിര്‍ത്താനും അകാലനര തടയാനുമെല്ലാം ഏറെ നല്ലതാണ്. ഇത് ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പാണ്. ഹെയര്‍ പായ്ക്കും ഇതിട്ട് കാച്ചിയ എണ്ണയുമല്ലാതെ ഇത് ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.ദിവസവും രാവിലെ 7-10 വരെ കറിവേപ്പില കഴിയ്ക്കുന്നത് മുടി വളരാനും കൊഴിയാതിരിയ്ക്കാനും അകാലനര തടയാനും ഏറെ ഗുണകരമാണ്. ഇത്രയും കറിവേപ്പില ചവച്ചരച്ച് കഴിച്ച് വെള്ളവും കുടിയ്ക്കാം. ഇതല്ലെങ്കില്‍ ഒരു കപ്പ് വെള്ളത്തില്‍ ഇതിട്ട് 5-7 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം.

ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍

മുടിയ്ക്ക് മാത്രമല്ല പല ആരോഗ്യ ഗുണങ്ങള്‍ക്കും കറിവേപ്പില പല രീതിയിലും ഉപയോഗിയ്ക്കാം. മനംപിരട്ടലിന് കറിവേപ്പില ഉപയോഗിയ്ക്കാം. 6 കറിവേപ്പില കഴുകി ഉണക്കി അര ടീസ്പൂണ്‍ നെയ്യില്‍ ഇത് വറുത്തെടുത്ത് തണുക്കുമ്പോള്‍ ഇത് കഴിയ്ക്കാം. ചവച്ചരച്ച് കഴിയ്ക്കുക. ശ്വാസത്തിന്റെ ദുര്‍ഗന്ധം തടയാന്‍ കറിവേപ്പില നല്ലതാണ്. 5 കറിവേപ്പില ചവച്ചരയ്ക്കുക, ഇത് പിന്നീട് വായില്‍ വെള്ളമൊഴിച്ച് കഴുകിക്കളയാം.ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍ ഇതേറെ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കറിവേപ്പില. ഇത് അരച്ച് കഴിയ്ക്കാം, ചവച്ചരച്ച് കഴിയ്ക്കാം.

പ്രമേഹത്തിന്

പ്രമേഹത്തിന് നല്ല മരുന്നാണ് കറിവേപ്പില. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായി നില നിര്‍ത്താനും ഇന്‍സുലിന്‍ ഉല്‍പാദനത്തിനും നല്ലതാണ്. ഇതിനായി കറിവേപ്പില ചട്‌നിയായി അരച്ച് ഉപയോഗിയ്ക്കാം.വയറിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചര്‍മത്തിനും

മൗത്ത് അള്‍സറിന് ഇത് നല്ലൊരു മരുന്നാണ്. കറിവേപ്പില അരച്ച് തേന്‍ ചേര്‍ത്തിളക്കി മൗത്ത് അള്‍സറുള്ളിടത്ത് പുരട്ടാം. ഇത് വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാണ്. കൊളസ്‌ട്രോളിനും നല്ലൊരു പരിഹാരമാണ് കറിവേപ്പില. ഇത് ഉണക്കിപ്പൊടിച്ച് ഈ പൊടി കഴിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും വെള്ളം തിളപ്പിച്ചുമെല്ലാം കഴിയ്ക്കാം.ചര്‍മത്തിനും ഇതേറെ നല്ലതാണ്. പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് നല്ലതാണ്. ഇത് ഫേസ്പായ്ക്കും മറ്റുമായി ഉപയോഗിയ്ക്കാം.

Related Articles

Latest Articles