International

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ നടത്തിയ പാർട്ടിയിൽ സൊഹ്റാൻ മംദാനിയുടെ മാതാവും സംവിധായികയുമായ മീര നായർ പങ്കെടുത്തു !! രേഖകൾ പുറത്ത് വിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്

ന്യൂയോർക്ക് : കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ നടത്തിയ പാർട്ടിയിൽ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ മാതാവും സംവിധായികയുമായ മീര നായരും പങ്കെടുത്തുവെന്ന് വിവരം. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മീര നായരുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

2009 ഒക്ടോബറിൽ മീര നായർ സംവിധാനം ചെയ്ത ‘അമേലിയ’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം നടന്ന ജെഫ്രി എപ്‌സ്റ്റൈൻ ആതിഥേയത്വം വഹിച്ച വിരുന്നിൽ അവർ പങ്കെടുത്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്. സെക്സ് ട്രാഫിക്കിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ വസതിയിൽ വെച്ചാണ് ഈ വിരുന്ന് നടന്നത്. പ്രമുഖ പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ ജെഫ്രി എപ്‌സ്റ്റൈന് അയച്ച ഇമെയിലിലാണ് ഈ വിവരങ്ങളുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ആമസോൺ മേധാവി ജെഫ് ബെസോസ് എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നുവെന്ന് ഇമെയിൽ വെളിപ്പെടുത്തുന്നു. മീര നായരുടെ ചിത്രത്തിന് വിരുന്നിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നും സീഗലിന്റെ സന്ദേശത്തിൽ പരാമർശമുണ്ട്.

അതേസമയം, ടെസ്‌ല സിഇഒ ഇലോൺ മസ്കും എപ്‌സ്റ്റൈനും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളും പുറത്തുവന്ന രേഖകളിൽ ഉൾപ്പെടുന്നു. 2012 നവംബറിൽ എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപിൽ നടക്കുന്ന വിരുന്നിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായാണ് കണ്ടെത്തൽ. ദ്വീപിലേക്ക് എത്ര പേർ വരുമെന്ന എപ്‌സ്റ്റൈന്റെ ചോദ്യത്തിന്, താനും പങ്കാളിയും മാത്രമുണ്ടാകുമെന്നും ഏത് ദിവസമാണ് ഏറ്റവും വലിയ വിരുന്ന് നടക്കുകയെന്നും മസ്ക് മറുപടി നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിന് ചിത്രങ്ങളും അയ്യായിരത്തോളം വീഡിയോകളും ഉൾപ്പെടുന്ന ഈ വമ്പൻ രേഖാശേഖരം വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ പ്രതിക്കൂട്ടിലാക്കുമെന്നാണ് സൂചന.

B4 Admin

Recent Posts

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 hour ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

2 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

3 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

16 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

19 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

19 hours ago