solar-case
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ യെ സി.ബി.ഐ ചോദ്യംചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്‍റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എം.പിയെ സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ ഓഫിസ് ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസില്‍വെച്ച് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. കേസില്‍ ഹൈബി ഈഡനും ആറ് കോണ്‍ഗ്രസ് നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ് സി.ബി.ഐ ചോദ്യം ചയ്യാനുള്ള കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്.
2012ല്‍ നിയമസഭ സമ്മേളനം നടക്കുന്ന സമയം എം.എല്‍.എ ഹോസ്റ്റലില്‍വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. നേരത്തേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്ന എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…