ലണ്ടൻ: ലോകത്തെമ്പാടും ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ താരം ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. ഇരട്ടക്കുട്ടികളിലൊരാൾ പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. തന്റെ ആൺകുഞ്ഞ് മരിച്ചെന്നും പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നുമാണ് താരം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
‘ഞങ്ങളുടെ മകൻ മരിച്ച വിവരം വളരെയധികം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു, മാതാപിതാക്കൾക്ക് അത്രയധികം വേദയാണ് ഈ വാർത്ത. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്, ഡോക്ടർമാരോടും നഴ്സുമാരോടും അവർ നൽകിയ സഹായത്തിനും സേവനത്തിനും കരുതലിനും നന്ദി അറിയിക്കുന്നു, ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്, ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്നേഹവുമുണ്ട്- ഇതായിരുന്നു ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്ത വരികൾ.
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…
വനിതാ സംവരണവുമായി ബന്ധപ്പെട്ട നാരീശക്തി വന്ദൻ ഭേദഗതി ബിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഇച്ഛാശക്തി അജയ്യമാണെന്നും…
ലോകത്തിന്റെ നന്മയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടാണ് സനാതന ധർമ്മത്തിന്റെയും ഭാരതത്തിന്റെയും പുനരുത്ഥാനം സംഭവിക്കുന്നതെന്നും അത് ഈശ്വരഹിതത്താൽ നിശ്ചയിക്കപ്പെട്ട ചരിത്രനിയോഗമാണെന്നും രാഷ്ട്രീയ…