Son of Pannya Rabindran wrote a poem about Vandebharat; K Surendran shared the poem
തിരുവനന്തപുരം: കേരളത്തിൽ എത്തിയ വന്ദേഭാരത് ട്രെയിനിനെ കുറിച്ച് സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്റെ മകന് എഴുതിയ കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെറെയില് പദ്ധതിയെ വിമര്ശിച്ച് കൊണ്ടുമാണ് അഭിഭാഷകന് കൂടിയായ രൂപേഷ് പന്ന്യന്റെ കവിത.
രൂപേഷിന്റെ കവിത ഇങ്ങനെ:
‘വന്ദേ ഭാരത് ‘നോട് ‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര് മലയാളികളല്ല….
വന്ദേ ഭാരതിന് മോദി കൊടിയുയര്ത്തിയാലും…ഇടതുപക്ഷം വെടിയുതിര്ത്താലും…വലതുപക്ഷം വാതോരാതെ സംസാരിച്ചാലും…പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില് പോയി അപ്പം വില്ക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സില് എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …കെ. റെയില് കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്ക്കുമ്പോള്…വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ.
ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് ….പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നില്ക്കുമ്പോള് കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് …അങ്ങിനെ വലിക്കുന്ന ചങ്ങലയില് കുരുങ്ങി നില്ക്കുക മോദിയല്ല….. വലിക്കുന്നവര് തന്നെയാകും …വൈകി വന്ന വന്ദേ ഭാരതിനെ വരാനെന്തെ വൈകി എന്ന പരിഭവത്തോടെ…വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു ‘ഉസൈന് ബോള്ട്ട് ‘ കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ……വന്ദേ ഭാരത്…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…